തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത് കാരണം ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. വിവാഹം മാറ്റിവച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്തെത്തിയത്. ബുക് ചെയ്ത എല്ലാ വിവാഹങ്ങളും നടത്തുമെന്നും. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാത്രമാണ് മാറ്റം വരുത്തിയതെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി.
വിവാഹങ്ങൾ മാറ്റിവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും മാറ്റി വയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ അനാവശ്യമായ പ്രചരണങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. 17-ന് 74 വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കുക. ഇതിൽ ഭൂരിഭാഗം വിവാഹങ്ങളും പുലർച്ചെ അഞ്ചിനും ആറിനും ഇടയിൽ നടക്കും. വിവാഹ ദിവസമായ 17ന് രാവിലെ ചോറൂണിനും തുലാഭാരത്തിനും ക്ഷേത്രത്തില്‍ വിലക്കുണ്ട്.

