കൊച്ചി: നാളെ മുതൽ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് റിലയൻസ് ജിയോ. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ഇത് വരെ ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്.
ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകൾ ലഭ്യമാണ്.
ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ജിയോയുടെ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു.
രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നുവെന്നും ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയുമെന്നും കമ്പനി പറഞ്ഞു.
Discussion about this post