ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ‘ഓപ്പറേഷന്‍ സര്‍വശക്തി’ ആരംഭിച്ച് ഇന്ത്യന്‍ സൈന്യം. പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള പാകിസ്താന്‍ ഭീകരരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം. സൈനിക ആസ്ഥാനത്ത് നിന്നും നോര്‍ത്തേണ്‍ കമാന്‍ഡില്‍ നിന്നും ഭീകരര്‍ക്കെതിരെ സുരക്ഷാ സേന നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സും, ചിന്നാര്‍ സൈന്യ വിഭാഗവും ഒരേസമയം നടത്തുന്ന ദൗത്യത്തില്‍ ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരും ഭാഗമാണ്. ജമ്മു കശ്മീരിലെ സുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Amit Shah) നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ല്‍ തുടങ്ങിയ ഓപ്പറേഷന്‍ സര്‍പ്പവിനാശില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓപ്പറേഷന്‍ സര്‍വശക്തി ആരംഭിച്ചത് .
രജൗരി-പൂഞ്ച് പ്രദേശം കഴിഞ്ഞ വര്‍ഷം നിരവധി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. പിര്‍ പഞ്ചല്‍ റേഞ്ചില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരവാദം ആശങ്ക കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തന്നെ ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ക്ക് നിയന്ത്രണ രേഖയില്‍ എല്‍ഒസി നിന്ന് പിന്തുണ ലഭിക്കുന്നത് തുടരുന്നുവെന്നും ഇതാണ് തീവ്രവാദികള്‍ക്ക് ശക്തി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post