തൃശൂർ: തൃശൂർ ലൂർദ് പള്ളിയിൽ സ്വർണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധിക, മക്കളായ ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി പള്ളിയിൽ എത്തിയത്. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
പെരുന്നാളിന്റെ സമയത്ത് പള്ളിയിൽ സ്വർണ കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി നേരത്തെ നേർച്ച നേർന്നിരുന്നു. ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സുരേഷ് ഗോപിയും മകളും ചേർന്നാണ് മാതാവിന്റെ തിരു രൂപത്തിൽ കിരീടം ചാർത്തിയത്.

