നാഗ്പൂർ: ഇന്ത്യയും മാലിദ്വീപുമായുള്ള നയതന്ത്ര സംഘർഷത്തിൽ ആദ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മറ്റൊരു രാജ്യത്തിൻറെ രാഷ്ട്രീയം അതവരുടെ രാഷ്ട്രീയമാണെന്നും അതിൽ നമുക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രാജ്യങ്ങളും എല്ലാവരും എല്ലായ്പോഴും ഇന്ത്യയുടെ താല്പര്യങ്ങളെ അംഗീകരിക്കണം എന്നോ ഇന്ത്യയെ പിന്തുണയ്ക്കണം എന്നോ നമുക്ക് പറയാൻ പറ്റില്ലെന്നും അദ്ദേഹമ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മന്തൻ ടൗൺഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ ,
“രാഷ്ട്രീയം രാഷ്ട്രീയമാണ്. എല്ലാ രാജ്യങ്ങളും , എല്ലാ ദിവസവും, എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുമെന്നോ ഞങ്ങളോട് യോജിക്കുമെന്നോ എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല“ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മുകളിലേക്കും താഴേക്കും പോകാം, പക്ഷേ ആ രാജ്യത്തെ ജനങ്ങൾക്ക് പൊതുവെ ഇന്ത്യയോട് നല്ല വികാരമുണ്ട്, നമ്മളോടുള്ള നല്ല ബന്ധത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുന്നു,”മാലിദ്വീപിലെ ജനങ്ങളെ പറ്റി അദ്ദേഹം പറഞ്ഞു.
ചൈനാ അനുകൂല ചിന്താഗതി വച്ചു പുലർത്തുന്ന മുഹമ്മദ് മുയ്‌സു അധികാരത്തിൽ വന്നതോടെ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാലിദ്വീപ് സർക്കാർ നിഷേധാത്മക സമീപനം സ്വീകരിച്ചിരുന്നു. ഇന്ന് ഭാരതത്തിന്റെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം റോഡുകൾ, വൈദ്യുതി, പ്രസരണം, ഇന്ധനം വിതരണം, വ്യാപാര പ്രവേശനം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതെല്ലാം നിങ്ങൾ എങ്ങനെ ആ ബന്ധങ്ങൾ വികസിപ്പിക്കുന്നു എന്നതിന്റെ ഭാഗമാണെന്നും ജയശങ്കർ പറഞ്ഞു.
രണ്ടു രാജ്യങ്ങൾക്കിടയിലെ ജനങ്ങൾക്കിടയിൽ പോസിറ്റീവ് വികാരങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആഗോളതലത്തിൽ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ജയശങ്കർ എടുത്തുപറഞ്ഞു. എന്നാൽ ചില സമയങ്ങളിൽ, കാര്യങ്ങൾ നല്ല രീതിയിൽ പോകില്ല , അപ്പോൾ കാര്യങ്ങൾ പഴയ സ്ഥലത്തേക്ക് തിരികെ കൊണ്ടുവരാൻ നാം വ്യക്തികളുമായി സംസാരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.

