തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്. രാഹുലിനെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തി മൂന്നുകേസുകള്‍ കൂടിയെടുത്തു. റിമാന്‍ഡില്‍ ആയതിനാല്‍ ജില്ലാ ജയിലിലെത്തി പോലീസ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമാണ് പുതുതായി ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ആ നീക്കം. മൂന്ന് കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്. രാഹുലിനെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തി മൂന്നുകേസുകള്‍ കൂടിയാണ് എടുത്തത്. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങി, കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമാണ് പുതുതായി ചുമത്തിയിരിക്കുന്നത്. റിമാന്‍ഡില്‍ ആയതിനാല്‍ ജില്ലാ ജയിലിലെത്തി പോലീസ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഹുലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ആ നീക്കം. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും നേരത്തെ, സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട
Discussion about this post