ആലപ്പുഴ: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ജി സുധാകരൻ. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്നവും തീരില്ല, സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ലെന്ന് സുധാകരൻ പറഞ്ഞു. എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിൽ പറഞ്ഞു. എം.ടി എന്തോ പറഞ്ഞപ്പോൾ ചിലർക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം.ടി പറഞ്ഞപ്പോൾ പറയുന്നു. ഇതു തന്നെ ഭീരുത്വമാണ്. എം.ടി പറഞ്ഞത്. എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.
Discussion about this post