തൃശൂർ: കരുവന്നൂരിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തിയതിന് പിന്നാലെ പാർട്ടിയുടെ സ്വത്ത് വിവരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ഇഡി. സംസ്ഥാന നേതൃത്വം. പുറത്തുവിടാത്ത സ്വത്തും വരുമാനവുമാണ് സിപിഎമ്മിനുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വൻ തോതിൽ ധനസമാഹരണത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെയും അന്വേഷണ ഏജൻസികളെയും കബളിപ്പിക്കാൻ അക്കൗണ്ടുകൾ മുക്കിയെന്നും ഇഡി കണ്ടെത്തി.
കരുവന്നൂരിലെ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത് സിപിഎം നേതാക്കളാണെന്നാണ് ഇഡി കണ്ടെത്തിയത്. പ്രാദേശിക നേതാക്കൾ മുതൽ മുതിർന്ന സിപിഎം നേതാക്കൾക്ക് വരെ ഇതിൽ പങ്കുണ്ട്. പതിനേഴ് ഏരിയ കമ്മിറ്റികൾക്കും ലോക്കൽ കമ്മിറ്റികൾക്കും കരുവന്നൂർ സഹകരണ ബാങ്കിൽ അക്കൗണ്ടുണ്ടെന്ന് ഇഡി കണ്ടെത്തി. 2011ൽ പാർട്ടി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് പാർട്ടി ബിൽഡിങ് ഫണ്ടെന്ന പേരിലായിരുന്നു ഒരു അക്കൗണ്ട്. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എ.ആർ പീതാംബരന്റെ പേരിലാണ് മറ്റൊന്ന്. ബിൽഡിങ് ഫണ്ട് അക്കൗണ്ടിലേക്ക് വന്നു നിറഞ്ഞത് ലക്ഷങ്ങളാണ്. കരുവന്നൂരിൽ നിന്ന് അനധികൃത ലോണുകൾ സമ്പാദിച്ചവരുൾപ്പെടെ ഈ അക്കൗണ്ടിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു. സഹകരണ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് അക്കൗണ്ടുകളിലൂടെ കോടികളുടെ ഇടപാടുകൾ നടന്നത്.
മുൻ ബാങ്ക് സെക്രട്ടറി സുനിൽകുമാർ 2018 മെയ് ഒൻപതിന് ഈ അക്കൗണ്ടിൽ നിക്ഷേപിച്ചത് ഒരു ലക്ഷം. ഇത് അനധികൃത ലോൺ നൽകിയതിന് ലഭിച്ച കമ്മിഷനനെന്നാണ് മൊഴി. ഈ പണം ഉപയോഗിച്ചാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിൽ പൊറത്തിശേരി നോർത്ത് ലോക്കൽ
കമ്മിറ്റി കെട്ടിടം നിർമിക്കാൻ ഭൂമി വാങ്ങിയത്. എന്നാൽ ഈ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം സിപിഎം നേതൃത്വം റച്ചുവെച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്.
Discussion about this post