മാലദ്വീപിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കി തെലുഗു സൂപ്പർസ്റ്റാർ നാഗാർജ്ജുന. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നാഗാർജ്ജുനയുടെ തീരുമാനം. ജനുവരി 17നാണ് നടൻ മാലദ്വീപിലേക്ക് പോകാനിരുന്നത്. തുടർച്ചയായി 75 ദിവസം ജോലി ചെയ്തതിന്റെ ക്ഷീണം തീർക്കാനാണ് മാലദ്വീപ് യാത്ര പ്ലാൻ ചെയ്തത്. എന്നാൽ ഇപ്പോൾ താൻ ആ യാത്ര റദ്ദാക്കിയിരിക്കുകയാണെന്നും പകരം ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഗീതസംവിധായകൻ എംഎം കീരവാണിയുമായി നടത്തിയ പുതിയ ചിത്രമായ നാ സാമി രംഗയുടെ പ്രമോഷന് ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
മാലിദ്വീപിലേക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്ത താരം അടുത്ത ആഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണെന്ന് നാഗാർജ്ജുന അറിയിച്ചു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലേക്കാണ് താരത്തിന്റെ യാത്ര. പ്രധാനമന്ത്രിയെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരോഗ്യകരമല്ല, അത് ശരിയല്ല. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടിജനങ്ങളുടെ നേതാവ്. അദ്ദേഹത്തോടുള്ള പെരുമാറ്റം ശരിയല്ല. അവര്‍ ചെയ്തതിനുള്ള തിരിച്ചടി അവര്‍ക്ക് ലഭിക്കുമെന്നും താരം പറഞ്ഞു.
ബിഗ് ബോസിനും നാ സാമി രംഗയ്ക്കും വേണ്ടി ഇടവേളയില്ലാതെ ജോലി ചെയ്യുകയായിരുന്നു. 17ന് കുടുംബത്തിനൊപ്പം മാലിദ്വീപില്‍ അവധിആഘോഷിക്കാനായി പോകാനിരുന്നതാണ്. ഇപ്പോള്‍ ഞാന്‍ എന്റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തു. അടുത്ത ആഴ്ച ലക്ഷദ്വീപില്‍ പോകാനിരിക്കുകയാണ്.- നാഗാര്‍ജുന പറഞ്ഞു. സംഗീതജ്ഞന് എംഎം കീരവാണിയും സംഗീതജ്ഞന് ചന്ദ്രബോസുമായുള്ള സംസാരത്തിനിടെയായിരുന്നു നാഗാര്‍ജുന ലക്ഷദ്വീപ് വെക്കേഷനേക്കുറിച്ച് പറഞ്ഞത്. പേടികൊണ്ടല്ല ടിക്കറ്റ് കാന്‍സല്‍ ചെയ്തതെന്നും അത് ആരോഗ്യകരമല്ല എന്ന് തോന്നിയതുകൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post