തൃശൂർ: തൃപ്രയാറിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. സോപനത്തിൽ നറുനെയ്യും താമരപ്പൂക്കളും അദ്ദേഹം സമർപ്പിച്ചു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്. ആദ്യമായാണ് രാജ്യത്തെ ഒരു പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുന്നത്. ഒരു മണിക്കൂറിലധികം സമയം പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിച്ചു.
ഏറെ ഐതീഹ്യങ്ങളുള്ള ക്ഷേത്രമാണ് തൃപ്രയാര്‍. ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നതാണ് ഭക്തരുടെ വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുക്കുകയും. പിന്നീട് ഈ വിഗ്രഹം മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയെന്നും അത് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസം. അതിനാൽ തന്നെ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ വ്രതത്തിലുള്ള പ്രധാനമന്ത്രി, ഈ സമയത്ത് തന്നെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതും ശ്രദ്ധേയമാണ്.
വലപ്പാട് ഗവ. ഹൈസ്‌കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് ക്ഷേത്രത്തിലെത്തിയത്. പ്രധാനമന്ത്രിയെ കാണാൻ വൻജനവലിയാണ് വഴിയരികിൽ തടിച്ചു കൂടിയത്.
Discussion about this post