ന്യൂഡൽഹി: ഭൂമിയിടപാട് കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഹൂഡയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2004-07 കാലഘട്ടത്തിൽ മനേസറിൽ നടന്ന ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ന്യൂഡൽഹിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകൾ നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഹരിയാന പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബറിൽ പിഎംഎൽഎ നിയമപ്രകാരം കേസ് ഫയൽ ചെയ്തത്. ഈ ഭൂമി ഏറ്റെടുക്കൽ കേസിൽ 1500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി നിരവധി കർഷകരും ഭൂവുടമകളും ആരോപിച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു.
Discussion about this post