ഇടുക്കി: വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. ബസ്സിന്റെ പിന്‍ചക്രം സംരക്ഷണഭിത്തിയില്‍ തങ്ങി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. കൊട്ടരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പീരുമേട് കരടിക്കുഴി 56-ാം മൈലില്‍ അയ്യപ്പാ കോളേജിന് സമീപമാണ് അപകടം ഉണ്ടായത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഏഴ് യാത്രികരായിരുന്നു ഉണ്ടായിരുന്നത്. ഏല്ലാവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്നതിന് താഴെ ഭാഗത്തായി സ്വകാര്യ കോളേജിന്റെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. അപകടസമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരുണ്ടായിരുന്നു. ഫയര്‍ഫോഴ്സ്, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവര്‍ സ്ഥലത്തെത്തി.
Discussion about this post