ഡൽഹി; മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം.
ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കാനാണ് ഗോവയിലേക്കുള്ള കെജ്രിവാളിന്റെ യാത്ര. തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. അതേ സമയം അരവിന്ദ് കെജ്രിവാൾ ഒരു കുറ്റവാളിയെ പോലെ നിയമനടപടികളിൽ നിന്നും ഓടി ഒളിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് എഎപി മേധാവിയെ ഏപ്രിലില്‍ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഏജന്‍സി പ്രതിയാക്കിയിരുന്നില്ല. മുതിർന്ന എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും മറ്റൊരു നേതാവുമായ സഞ്ജയ് സിംഗ് എന്നിവരും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 4 ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങും പിടിയിലായി. തന്നെ അറസ്റ്റ് ചെയ്താൽ പാർട്ടിയും ഡൽഹി സർക്കാരും ജയിലി
Discussion about this post