ഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്‍റെ തപാൽ സ്റ്റാമ്പ്, സ്റ്റാമ്പ് ബുക്ക് എന്നിവ പ്രധാന മന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ലോകമെമ്പാടും ശ്രീരാമനെക്കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പുസ്തകമാണ് പ്രധാനമന്ത്രി പ്രകാശനം ചെയ്തത്. യുഎസ്, ന്യൂസിലാൻഡ്, സിംഗപ്പൂർ, കാനഡ, കംബോഡിയ, യുഎൻ എന്നിവയുൾപ്പെടെ 20 ലധികം രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകൾ ഉൾക്കൊള്ളുന്ന 48 പേജുള്ള പുസ്തകമാണിത്. വിവിധ സമൂഹങ്ങളിൽ ശ്രീരാമനെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കാനാണ് സ്റ്റാമ്പ് ബുക്ക് ലക്ഷ്യമിടുന്നത്.
സൂര്യൻ, സരയൂ നദി, ക്ഷേത്രത്തിലും പരിസരത്തുമുള്ള ശിൽപങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. രാമക്ഷേത്രം, ചൗപൈ ‘മംഗൾ ഭവൻ അമംഗൽ ഹരി’, സൂര്യദേവൻ, സരയൂ നദി, ക്ഷേത്രത്തിലും പരിസരങ്ങളിലുമായുള്ള ശിൽപങ്ങൾ എന്നിവയാണ് പ്രധാനമന്ത്രി പ്രകാശനം ചെയ്തവയിൽ ഉൾപ്പെടുന്നത്. രാമക്ഷേത്രം, ഗണേശൻ, ഹനുമാൻ, ജടായു, കേവത്രാജ്, മാ ഷാബ്രി എന്നിവയുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. സ്റ്റാമ്പ് ശേഖരത്തിൽ ആറ് വ്യത്യസ്ത സ്റ്റാമ്പുകൾ ഉൾപ്പെടുന്നു. അവയിൽ ഓരോന്നിലും ശ്രീരാമന്റെ വിവരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും നൽകിയിട്ടുണ്ട്. രാമക്ഷേത്രം, ഗണേശൻ, ഹനുമാൻ, ജടായു, കേവത്രാജ്, മാ ഷാബ്രി എന്നിവയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

