ലക്നൗ: പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് സംസ്ഥാനത്ത് മാംസവും മത്സ്യവും വിൽക്കുന്നതിന് നിരോധനം. ഒപ്പം എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അടച്ചിടണമെന്നും യുപി സർക്കാർ നിർദ്ദേശം നൽകി. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ അന്ന് കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ച വരെയാണ് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 2.30വരെ അവധിയാണെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി. നേരത്തെ ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
Discussion about this post