ലഖ്നൗ: അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ഇന്നലെ രാവിലെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. വിഗ്രഹം വെള്ള തുണികൊണ്ട് മൂടിയിരിക്കുകയാണ്. മൈസൂര്‍ ആസ്ഥാനമായുള്ള ശില്പി അരുണ്‍ യോഗിരാജ് രൂപകല്പന വിഗ്രഹമാണിത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് രാമ വിഗ്രഹം ശ്രീകോവിലില്‍ സ്ഥാപിച്ചത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. പ്രാര്‍ത്ഥനാ മുഖരിതമായ അന്തരീക്ഷത്തിലാണ് ഇത് ചെയ്തതെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണ് ‘ പ്രധാന സങ്കല്‍പ്പ് ‘ നടത്തിയതെന്ന് ദീക്ഷിത് പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനും, രാജ്യത്തിന്റെ ക്ഷേമത്തിനും, മനുഷ്യരാശിയുടെ ക്ഷേമത്തിനും, കൂടാതെ ഈ പ്രവര്‍ത്തനത്തിന് സംഭാവന നല്കിയവര്ക്കും വേണ്ടിയാണ് ശ്രീരാമന്റെ പ്രതിഷ്ഠ നടത്തുന്നത് എന്നതാണ് പ്രധാന സങ്കല്പ്പത്തിന് പിന്നിലെ ആശയം. ‘ഇതുകൂടാതെ, മറ്റ് ആചാരങ്ങളും നടത്തി. ബ്രാഹ്മണര്‍ക്ക് ‘ വസ്ത്രങ്ങള്‍ ‘ നല്‍കുകയും ഓരോരുത്തര്‍ക്കും ജോലികള്‍ നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
ജനുവരി 22- ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രതിഷ്ഠാകര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠാ ദിനം ദീപാവലി പോലെ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്കിക്കൊണ്ടും ആഘോഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര മന്ത്രിമാരോടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post