ന്യൂഡൽഹി: ആൻറിബയോട്ടിക്ക് മരുന്നുകളുടെയും അനാവശ്യ ഉപയോഗം തടയാന്‍ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രോഗിക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം വ്യക്തമാക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആൻ്റിബയോട്ടിക്കുകളുടെ പ്രതിരോധ ശേഷി കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് , മെഡിക്കൽ അസോസിയേഷനുകൾ, ഫാർമസിസ്റ്റുകളുടെ സംഘടനകൾ, മെഡിക്കൽ കോളേജുകൾ എന്നിവർക്കും കത്തിന്റെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്.
ആൻറിബയോട്ടിന്റെ അമിത ഉപയോഗം പ്രതിരോധ ശേഷി കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം തടയാൻ ലക്ഷ്യമിട്ട് കൊണ്ടാണ് കേന്ദ്രം പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ തിരിച്ചറിയണം. അനാവശ്യമായി ആന്റിബയോട്ടിക്ക് നിർദേശിക്കരുതെന്നും ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അനാവശ്യ ഉപയോഗവും ദുരുപയോഗവും കാരണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആന്റി മൈക്രോബിയിൽ റസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ നിശ്ശബ്ദ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2050 അവസാനത്തോടെ ആഗോളതലത്തിൽ ഒരു കോടിയിലധികം മരണങ്ങൾക്ക് കാരണമായേക്കാവുന്ന അവസ്ഥയാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ്. 2019 ൽ 1.27 ദശലക്ഷം ആഗോള മരണങ്ങൾക്ക് ബാക്ടീരിയ ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് നേരിട്ട് ഉത്തരവാദിയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
Discussion about this post