ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി റിപ്പബ്ലിക് ദിനപരേഡിൽ 48 അഗ്നിവീർ വനിതകൾ പങ്കെടുക്കും. “ഭാരതീയ വായു സേന: സാക്ഷ്യം, ശക്ത്, ആത്മനിർഭർ” എന്നായിരിക്കും ഐഎഎഫിന്റെ റിപ്പബ്ലിക് ദിന ടാബ്ലോയുടെ തീം. കൂടാതെ, ഐഎഎഫിന്റെ 15 വനിതാ പൈലറ്റുമാരും ഏരിയൽ ഫ്ലൈപാസ്റ്റിൽ ഐഎഎഫിന്റെ വിവിധ എയർ അസറ്റുകൾ പ്രവർത്തിപ്പിക്കും.
ഇന്ത്യയുടെ സൈനിക ശക്തി പ്രദർശിപ്പിക്കാൻ ഫ്ലൈപാസ്റ്റ് 29 യുദ്ധവിമാനങ്ങളും 8 ട്രാൻസ്‌പോർട് എയർ ക്രാഫ്റ്റ്, 13 ഹെലികോപ്റ്ററുകളും ഒരു ഹെറിറ്റേജ് എയർക്രാഫ്റ്റും, ഇന്ത്യയുടെ സൈനിക ശക്തി ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ആകാശ പ്രദർശനം നടത്തും. റിപ്പബ്ലിക് ദിനാഘോഷത്തിൽ ആദ്യമായി പങ്കെടുക്കുന്ന സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് ഫ്ലൈപാസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റും (എൽസിഎ) റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറ്റം കുറിക്കും, അവയിൽ നാലെണ്ണം തേജസ് ഫോർമേഷൻ പരേഡിലും പറക്കും.
Discussion about this post