വിജയ് ദേവരകൊണ്ടയും രശ്മിക മദന്നയും അവരുടെ വിവാഹനിശ്ചയത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ ഇടം ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും രണ്ട് പേരും ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഫെബ്രുവരിയിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇപ്പോൾ രശ്മികയുമായുള്ള വിവാഹ നിശ്ചയത്തെ കുറിച്ച് വിജയ് ദേവരകൊണ്ട മൗനം വെടിഞ്ഞിരിക്കുകയാണ്.
ഈ വർഷം ഫെബ്രുവരിയിൽ തന്റെ വിവാഹമോ വിവാഹ നിശ്ചയമോ നടക്കാൻ പോകുന്നില്ലെന്നാണ് വിജയ് പ്രതികരിച്ചത്. ലൈഫ്സ്റ്റൈൽ ഏഷ്യക്ക് നൽകിയ അഭിമുഖത്തിലാണ് വിജയിയുടെ പ്രതികരണം. മാധ്യമങ്ങൾക്ക് എല്ലാ രണ്ട് വർഷം കൂടുമ്പോഴും എന്നെ കല്യാണം കഴിപ്പിക്കണം എന്നത് പോലെയാണ്. ഈ അഭ്യൂഹങ്ങൾ ഞാൻ എല്ലാ വർഷവും കേൾക്കുന്നതാണെന്നും വിജയ് പറഞ്ഞു. വിജയും രശ്മികയും ഒരുമിച്ച് താമസിക്കുന്നുവെന്നും. വിവാഹ നിശ്ചയത്തോടെ ബന്ധം പ്രഖ്യാപിക്കാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്. ഇരുവരും ഒരുമിച്ച് വിയറ്റ്നാമിൽ അവധി ആഘോഷിച്ചെന്ന് ഉൾപ്പെടെയുള്ള വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു – ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’. രണ്ട് ചിത്രങ്ങളും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഏറെ പ്രശംസ നേടിയിരുന്നു. ഫാമിലി സ്‌റ്റാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് വിജയ് ഇപ്പോൾ. അല്ലു അർജുൻ്റെ പുഷ്പ: ദി റൂൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് രശ്മികയുടേതായി പുറത്തുവരാനുള്ള പുതിയ ചിത്രങ്ങൾ.

