കോഴിക്കോട് : പതിറ്റാണ്ടുകളുടെ പ്രക്ഷോഭ നാളുകൾക്കൊടുവിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നു. രാമഭൂമിയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ഇങ്ങ് രാജ്യത്തിൻ്റെ തെക്കേ അറ്റത്ത് , ഭാരതപ്പുഴയുടെ തീരത്ത് ബലിദാനികളായ കർസ്സേവകരുടെ ആത്മശാന്തിക്കായി ബലിതർപ്പണം നടന്നു.
കഴിഞ്ഞ 500 വർഷത്തിനിടയിൽ അയോധ്യയിലെ രാമക്ഷേത്ര പോരാട്ടത്തിനായ് ജീവത്യാഗം ചെയ്ത കർസ്സേവകരുടെ ആത്മശാന്തിക്കായാണ് നിളാതീരത്ത് പങ്ങാവ് ക്ഷേത്രകടവിൽ ബലിതർപ്പണം നടന്നത്.
അയോധ്യ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിൽ രാവിലെ പ്രത്യേകപൂജകളും നടന്നു., ജീവത്യാഗം ചെയ്ത കർസ്സേവകർക്കായി മഹാ തിലഹോമവും, സായൂജ്യ പൂജയും നടന്നു. നിളാ ആരതി, സരയൂ വന്ദനം എന്നിവയും പ്രാണപ്രതിഷ്ഠയുടെ ഭാഗമായി സംഘടിപ്പിച്ചു.
പങ്ങാവ് ക്ഷേത്ര ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആണ് ബലിതർപ്പണം നടന്നത്. ബലിതർപ്പണത്തി്ന് കർമ്മി മണികൺഠൻ നേതൃത്വം നൽകി.
ക്ഷേത്ര ട്രസ്റ്റ് ചെയർമ്മാൻ രാമുചാത്തനാത്ത്, ടി ജി സുരേന്ദ്രൻ, മാനേജർ എം എ രാജു, കെ എൻ പ്രസാദ്, വി സി ഷാജി, ആറ്റൂർ ഷാജി, സുരേഷ് എന്നിവർ നേതൃത്വം നൽകി
Discussion about this post