ചന്ദ്രനിൽ കൃത്യമായ സ്ഥലം കണ്ടെത്താൻ ഇനി ചാന്ദ്രയാൻ-3 ഉപയോഗിക്കും. ചന്ദ്രനിലെ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കിയ ശേഷം, ഇന്ത്യയുടെ ചാന്ദ്രയാൻ -3 അതിന്റെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഭദ്രമായി നിലനിർത്തിയിട്ടുണ്ട്. അത് ഭാവിയിൽ ബഹിരാകാശ സഞ്ചാരികൾക്ക് സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്താൻ സഹായിക്കും.
വിക്രം ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ ഉപയോഗിച്ച് നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററും, ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനുമായി ചേർന്ന് ലേസർ റേഞ്ച് അളവുകൾ എടുത്തിരുന്നു. അർദ്ധഗോളാകൃതിയിലുള്ളയൊരു ഘടനയിൽ ഘടിപ്പിച്ചിരിക്കുന്ന എട്ട് കോണുകളുള്ള ക്യൂബ് റിട്രോഫ്ലെക്‌ടറുകലുള്ള ഒരു അത്യാധുനിക ഉപകരണമാണ് ലേസർ റിട്രോഫ്ലെക്ടർ അറേ. ഇപ്പോൾ ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു ഫിഡ്യൂഷ്യൽ പോയിന്റായി നിലനിൽക്കുന്നു. അതിനാൽ ഇത് ഭാവിയിൽ ബഹിരാകാശ സഞ്ചാരികൾക്ക് സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്താൻ സഹായകമാവും.
Discussion about this post