കോഴിക്കോട്: ബേപ്പൂരിൽ മൽസ്യബന്ധന ബോട്ടിന് തീപിടിച്ചു. ബേപ്പൂർ ബോട്ട് യാർഡിൽ നിർത്തിയിട്ട ബോട്ടിനാണ് തീപിടിച്ചത്. പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉൾവശം പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെയായിരുന്നു ബോട്ട് യാർഡിൽ അറ്റകുറ്റ പണിക്കായി നിർത്തിയിട്ട ബോട്ടിന് തീപിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല
Discussion about this post