ഡൽഹി: അയോധ്യ രാമക്ഷേത്രത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിമർശനവും പരിഹാസവുമായി ബിജെപി. ഇന്ത്യക്കാരുടെ വികാരം കോൺഗ്രസ് നിഷേധിക്കുകയാണെന്ന് ബിജെപികുറ്റപ്പെടുത്തി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്ത് ആഹ്ളാദഭരിതമായ അന്തരീക്ഷമില്ലെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയുടെ വിമർശനം.
“ശ്രീരാമന്റെ അസ്തിത്വം നിഷേധിക്കുന്ന രാഷ്ട്രീയ പാർട്ടി ഇപ്പോൾ ശ്രീരാമൻ ഇല്ലെന്നും സാങ്കൽപ്പികമാണെന്നും പറഞ്ഞതിൽ അതിശയിക്കാനില്ല. ഇന്ന്, രാമോത്സവത്തിൽ മുഴുകിയിരിക്കുന്ന ഇന്ത്യക്കാരുടെ വികാരങ്ങളെ നിഷേധിക്കാനും അവർ ശ്രമിക്കുന്നു. ആരവങ്ങളില്ല , സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷമില്ല, രാമഭക്തരുടെ വികാരങ്ങൾ ഇല്ലെന്നാണ് അവർ പറയുന്നത്“ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
ശ്രീരാമലല്ലയെ വർഷങ്ങളോളം കൂടാരത്തിൽ പാർപ്പിച്ചവരും വർഷങ്ങളോളം രാമക്ഷേത്രക്കേസ് കെട്ടിത്തൂക്കി അലഞ്ഞുതിരിയുന്നവരും ഇപ്പോൾ തെരുവിലിറങ്ങിക്കിടക്കുക്കുകയാണ്. ഷെഹ്‌സാദ് പൂനവാലെ പരിഹസിച്ചു
അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്നും രാജ്യത്ത് രാമ തരംഗമില്ലെന്നുമായിരുന്നു രാഹുലിന്റെ വിമർശനം. ഭാരത് ജോഡോ ന്യായ യാത്രയ്ക്കിടെ അസമിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Discussion about this post