ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമില്‍ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ചാണ് കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ പറയുന്നു.
ബി ജെ പി പ്രവർത്തകർ യാത്രയ്ക്ക് നേരെ അക്രമം അഴിച്ചിവിടുന്നതായി കത്തിൽ പരാമർശിക്കുന്നു. അസം പൊലീസ് ആരെയും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ലെന്നും. രാഹുലിന്റെ സുരക്ഷാവലയം ഭേദിക്കുന്ന സ്ഥിതിയാണുള്ളതെന്നും കത്തിൽ പറയുന്നു. ഇത് രാഹുലിന്റെയും സംഘത്തിന്റെയും ശാരീരിക സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാവീഴ്ച ഉണ്ടായതിന്റെ തെളിവുകളെല്ലാം ലഭ്യമാണ്. എന്നാല്‍, കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇത് തുടര്‍ യാത്രയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സുരക്ഷാവീഴ്ച ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അസം മുഖ്യമന്ത്രിക്കും സംസ്ഥാ
Discussion about this post