രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കേ കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും തിരിച്ചടി നൽകി മമതാ ബാനർജി. ‘ഇന്ത്യ’ മുന്നണിയുമായി സഖ്യത്തിനില്ലെന്ന് മമത വ്യക്തമാക്കി. ഒറ്റയ്ക്ക് മൽസരിക്കുമെന്ന നിലപാടിൽ മമത ഉറച്ചുനിൽക്കുന്നത് തൃണമുൽ – കോൺഗ്രസ് -സിപിഎം സഖ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതായി അറിഞ്ഞുവെന്നും എന്നാൽ ഇത് സംബന്ധിച്ച് തൃണമൂൽ കോൺഗ്രസിന് പ്രത്യേകമായി അറിയിപ്പൊന്നും ലഭച്ചിട്ടില്ലെന്നും മമതാ പറഞ്ഞു. ബംഗാളിൽ ‘ഇന്ത്യ’ മുന്നണിയുമായി സഖ്യത്തില്ലുള്ള സിപിഎമ്മുമായി യാതൊരു തരത്തിലുള്ള സഹകരണവും ഉണ്ടാവില്ലെന്ന് നേരത്തെ മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.
താൻ കോൺഗ്രസ് പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല. ബംഗാളിൽ ഒറ്റയ്ക്ക് പോരാടുമെന്ന് എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും. രാജ്യത്ത് എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ലെന്നും മമതാ ബാനർജി പറഞ്ഞു. പക്ഷേ ഞങ്ങൾ ഒരു മതേതര പാർട്ടിയാണ്, അതിനാൽ തന്നെ ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമതാ കൂട്ടിച്ചേർത്തു. അതേ സമയം മമതാ ബാനർജി അവസരവാദിയെന്നും അവർക്കൊപ്പം തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് അതിർ രജൻ ചൗധരി വിമർശിച്ചു. ചർച്ചകൾ മുന്നോട്ട് പോകുമെന്നും ടി എം സിയുമായും മമതയുമായും നല്ല ബന്ധമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും ഒറ്റക്ക് മൽസരിക്കാനുള്ള നീക്കം മമതാ ബാനർജി പരസ്യമായി സൂചിപ്പിച്ചതാണ് ബംഗാളിൽ തർക്കത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ബിജെപിയെ ഒറ്റക്കെ നേരിടാൻ ടിഎംസിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് മമത, സിപിഎം ഇന്ത്യ മുന്നണ് അജൻഡകളെ ഹൈജാക്ക് ചെയ്യുവെന്നും വിമർശിച്ചിരുന്നു. കോൺഗ്രസ് സീറ്റ് വിഭജനം വൈകിപ്പിക്കുകയാണെന്നും മമത ആരോപിച്ചു. പ്രാദേശിക പാർട്ടികളാണ് ഓരോ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണണിയെ നയിക്കേണ്ടതെന്നും മമത കൂട്ടിച്ചേർത്തു.
Discussion about this post