ഡൽഹി: പ്രാണ പ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയതിന്റെ പേരിൽ കുവൈത്തിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് ഒൻപത് ഇന്ത്യക്കാരെ. ഒൻപതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ പുറത്താക്കി കുവൈറ്റിൽ നിന്നും കയറ്റി അയച്ചത്. മധുര വിതരണം നടത്തിയതിന്റെ പേരിൽ തിങ്കളാഴ്ച രാത്രി തന്നെ ഒൻപത്പേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.
22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് രണ്ടു കമ്പനിയിലെ ഇന്ത്യക്കാരായ ജോലിക്കാര്‍ മധുരം വിതരണം നടത്തിയത്. ഇന്ത്യയിലും വിദേശ ഇന്ത്യക്കാരും വലിയ ആഘോഷത്തോടെയാണ് ഈ ദിവസത്തെ വരവേറ്റത്. അതിനിടെയിലാണ് കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ പിരിച്ചു വിട്ടത്
Discussion about this post