മുംബൈ: നടി ആലിയ ഭട്ടിനെ സോഷ്യല്‍മീഡിയയില്‍ പിന്തുടരുന്നത് ഒഴിവാക്കുന്നതായി സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹാഷ്മി. മികച്ച നടിയും സുഹൃത്തിന്റെ മകളാണെന്നതും ആലിയയെ പിന്തുടരാന് മതിയായ കാരണമല്ലെന്ന് ശബ്നം എക്സില്‍ വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ആലിയയും ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറും പങ്കെടുത്തതാണ് ശബ്നം ഹാഷ്മിയെ പ്രകോപിപ്പിച്ചത്
”നിങ്ങളെ ഏറ്റവും മികച്ച നടിയായും സുഹൃത്തിന്റെ മകളായും ഞാൻ കരുതുന്നത്. ഹൃദയഭാരത്തോടെ നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു. ശബ്നം വ്യക്തമാക്കി.
രാമന്റെയും ഹനുമാന്റെയും രാമസേതുവിന്റെയും ചിത്രങ്ങള്‍ പതിപ്പിച്ച സാരിയുടുത്താണ് ആലിയ ചടങ്ങിനെത്തിയത്. അഭിമാന മുഹൂര്‍ത്തമാണെന്നും ചടങ്ങിനെത്തിയതില്‍ അങ്ങേയറ്റം അനുഗൃഹീതനും ഭാഗ്യവാനുമാണെന്നും, ഈ ചരിത്ര നിമിഷം അനുഭവിക്കാൻ മകൾ റാഹയെ ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താന്‍ ആഗ്രഹിച്ചുവെന്നും രണ്‍ബീര്‍ അഭിപ്രായപ്പെട്ടിരുന്നു
അമിതാഭ് ബച്ചൻ, രജനീകാന്ത്, കത്രീന കൈഫ്, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ഡോ ശ്രീറാം നേനെ, , അഭിഷേക് ബച്ചൻ, ആയുഷ്മാൻ ഖുറാന, രാം ചരൺ, കങ്കണ റണാവത്ത്, മധുര് ഭണ്ഡാർക്കർ, സുഭാഷ് ഘായി, വിവേക് ഒബ്റോയ്, സോനു കെ നിഗം, അൻപ് ഒബ്റോയ്, സോനു നിഗം തുടങ്ങി നിരവധി പ്രമുഖർ പ്രാണ പ്രതിഷ്ട ചടങ്ങിനെത്തിയിരുന്നു
Discussion about this post