തിരുവനന്തപുരം: മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. കഴിഞ്ഞ ഏഴരവർഷമായി താൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി.
ഒരുതരത്തിലും കമ്മീഷൻ ഇല്ലാത്ത സംസ്ഥാനമാണ് കേരളം . അഴിമതി തീർത്തും ഇല്ലാതാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. മനുഷ്യൻ്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കവടിയാറിൽ റവന്യൂ വകുപ്പിൻ്റെ സംസ്ഥാന ആസ്ഥാനമായി നിർമിക്കുന്ന റ വന്യൂ ഭവന്റെ ശിലാസ്ഥാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ആരുടെ മുന്നിലും തലയുയർത്തി നില്ക്കാൻ ഞങ്ങൾക്ക് സാധിക്കും. ആരുടെയും മുന്നിൽ തലകുനിക്കേണ്ടിവരില്ല. ഈ മന്ത്രിസഭയ്ക്കും ഞങ്ങൾക്കെല്ലാവർക്കുമുള്ള പ്രത്യേകത അതുതന്നെയാണ്. അഴിമതിയുടെ കാര്യം വരു മ്പോൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കുമുണ്ടാക്കാനാവണം. ഞങ്ങൾ മാത്രമുണ്ടാക്കിയാൽ പോരാ. എല്ലാവരും ആ നിലയിലേക്കെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെങ്കിലും മനഃസമാധാനം തകർക്കാൻ ശ്രമിച്ചാൽ തകരില്ല. കുറ്റം ചെയ്‌താൽ മാത്രമേ മനഃസമാധാനം തകരു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post