തിരുവനന്തപുരം: സഭയെ ഞെട്ടിച്ചുകൊണ്ട് നയപ്രഖ്യാപന പ്രസംഗം ഒറ്റമിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവസാന പാരഗ്രാഫ് മാത്രമാണ് ഗവർണർ സഭയിൽ വായിച്ചത്. ഇതോടെ നയപ്രഖ്യാപന നടപടികൾ അവസാനിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്.
ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് പുതുവർഷത്തിൽ തുടക്കമാകുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമർശനം പ്രസംഗത്തിലുണ്ടാകും. ഭരണപക്ഷം തെരുവിൽ നേരിടുമ്പോഴാണ് ഗവർണ്ണർ സർക്കാരിന്റെ നയം പറയാനെത്തുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഗവർണ്ണറോടുള്ള സമീപനം പ്രധാനമാണ്
ജനുവരി 29, 30, 31 തീയതികൾ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 6 മുതൽ 11 വരെയുള്ള തീയതികളിൽ സഭ ചേരില്ല
Discussion about this post