ഗുവാഹാട്ടി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്സിങ്ങില്‍ നിന്നും വിരമിച്ചു. പ്രായപരിധി കാരണമായി ചൂണ്ടികാട്ടിയാണ് 41-കാരിയായ താരം വിരമിച്ചത്. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ – വനിതാ ബോക്‌സർമാർ എലൈറ്റ് മത്സരങ്ങളിൽ 40 വയസ്സ് മാത്രമേ മത്സരിക്കാൻ പാടുകയുള്ളൂ.
ബോക്സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്ന് മേരി കോം വ്യക്തമാക്കി. ആറുതവണ ലോക ചാമ്പ്യനായ ഒരേയൊരു ബോക്സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യൻ ചാമ്പ്യനുമായി. 2014-ല്‍ ഏഷ്യൻ ഗെയിംസില്‍ സ്വർണ മെഡല്‍ നേടിയതിലൂടെ, ഏഷ്യൻ ഗെയിംസില്‍ സ്വർണം ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ബോക്സറായി താരം മാറി. ജീവിതത്തില്‍ എല്ലാം നേടിയെന്ന് മേരി കോം പറഞ്ഞു.
2005, 2006, 2008, 2010 വർഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടൻ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി. 2008-ല്‍ ലോക ചാമ്ബ്യനായതിനു പിന്നാലെ ഇരട്ടക്കുട്ടിളുടെ അമ്മയായി. ഇതോടെ ബോക്സിങ്ങില്‍ നിന്ന് തത്കാലം വിട്ടുനിന്നു. പിന്നീട് 2012-ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായും കളിക്കളത്തില്‍നിന്ന് വിട്ടുനിന്നു. തുടർന്ന് തിരിച്ചെത്തിയ മേരി കോം, 2018-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പും നേടിയിരുന്നു.
2003ലെ ആദ്യ ലോക ചാംപ്യൻപട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും, 2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരി കോമ്മിന് ലഭിച്ചു. 2016– 2022ൽ രാജ്യസഭാംഗമായിരുന്നു.
Discussion about this post