ന്യൂഡൽഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലുകൾ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു. ശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേർക്കാണ് മെഡൽ ലഭിച്ചത്. രാജ്യത്താകെ 1132 പേർക്കാണ് മെഡൽ സമ്മാനിക്കുക.
എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നും മെഡലുകൾ ലഭിച്ചത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി, എഎസ്ഐ മിനി കെ എന്നിവരാണ് സ്തുത്യർഹ സേവനത്തിന് മെഡൽ നേടിയ 11 ഉദ്യോഗസ്ഥർ.
അഗ്നിശമന വിഭാഗത്തിൽ എഫ് വിജയകുമാറിനാണ് വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നും മെഡൽ ലഭിച്ചത്. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നും നാലുപേർക്കും മെഡൽ ലഭിച്ചു. എൻ ജിജി, പി. പ്രമോദ്, എസ്. അനിൽകുമാർ, അനിൽ പി. മണി എന്നിവർക്കും മെഡൽ ലഭിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം യുഎൻ ദൗത്യത്തിൽ കോംഗോയിൽ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് ലഭിച്ചിട്ടുള്ളത്.
Discussion about this post