ചെന്നൈ: തമിഴ്‌നാട്ടില്‍ ഒന്നിന് പിറകെ ഒന്നായി നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തിൽ നാലുപേര്‍ മരിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50000 രൂപ വീതവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിവേഗത്തില്‍ വന്ന ട്രക്ക് മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വന്ന വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ചു. ഇരു വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ കാറിന് തീപിടിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. ധര്‍മ്മപുരിയിലാണ് സംഭവം.
Discussion about this post