ഡൽഹി : പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷാ പേ ചർച്ച ഇന്ന് ദില്ലിയിൽ നടക്കും. ദില്ലി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചർച്ചയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇവർ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും.
ഓണ്‍ലൈനായും ടെലിവിഷൻ വഴിയും പരിപാടി പ്രദർശിപ്പിക്കും. വിദ്യാർത്ഥികളുമായി സംവദിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ആമസോൺ പ്രൈം പ്ലാറ്റ്ഫോമിലും 11 മണി മുതൽ പരിപാടി തൽസമയം കാണാം
രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളോട് പരിപാടി കുട്ടികളെ കാണിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം മാർഗ നിർദേശം നൽകിയിട്ടുണ്ട്.
ഇത്തവണ 2 കേടിയിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2018 ൽ തുടങ്ങിയ പരീക്ഷാ പേ ചർച്ച ആറ് പതിപ്പുകൾ പിന്നിട്ടു. കൊവിഡ്ക്കാലത്ത് പരിപാടി ഓണ്‍ലൈനായും നടത്തിയിരുന്നു
Discussion about this post