കൊച്ചി: മോഹൻലാൽ -ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈകൊട്ടെ വാലിബനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനെതിരെ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ മോഹൻലാൽ താഴെ വലിച്ചിട്ടിട്ടുണ്ടെന്നും പേരടി. ഫേസ്ബുക് കുറിപ്പിലാണ് പേരടി സിനിമയ്ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനെതിരെ രംഗത്ത് വന്നത്.
“43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്.
ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി.ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക .കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്.. ”
ഹരീഷ് പേരടി കുറിക്കുന്നു
Discussion about this post