ദില്ലി: ബീഹാറിൽ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 11.30ന് പട്നയില്‍ ആണ് യോഗം.
യോഗത്തില്‍ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. വരാനിരിക്കുന്ന നിയമസഭാ സമ്മേളനം, അഡ്വക്കേറ്റ് ജനറലിന്റെ നാമനിര്‍ദേശം തുടങ്ങിയ വിഷയങ്ങളിൽ യോഗം തീരുമാനമെടുത്തേക്കും.
‘ ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് നിതീഷ് കുമാര്‍ ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സഖ്യം ഉപേക്ഷിച്ച് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിൽ തിരിച്ചെത്തിയത്. ജനതാദള്‍ (യുണൈറ്റഡ്)-ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ്‌കുമാർ . എന്‍ഡിഎയിലേക്കുള്ള തന്റെ മടങ്ങിവരവിനെ ‘ഞാന്‍ ഉണ്ടായിരുന്നിടത്തേക്ക് മടങ്ങിയെത്തി’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ബിജെപിയുമായുള്ള സഖ്യത്തില്‍ ജെഡിയു തുടരുമെന്നും വ്യക്തമാക്കി
‘ഞാന്‍ മുമ്പ് ഉണ്ടായിരുന്നിടത്ത് തന്നെ ഇപ്പോള്‍ തിരിച്ചെത്തി. ഇനി എവിടെയും പോകുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ ബിഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ അത് തുടരും, നിതീഷ് പറഞ്ഞു
2024ല്‍ ജെഡിയു അവസാനിക്കുമെന്ന ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു
Discussion about this post