കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. സി.പി.എം. കരുവന്നൂരിന് സമാനമായ തട്ടിപ്പ് നടന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. നീക്കം.
സഹകരണ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ആളുകളുടേയും സ്ഥാപനങ്ങളുടേയും ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് നടന്നതെന്ന് ഇ.ഡി. വ്യക്തമാക്കി. കണ്ണൂര്‍ സഹകരണ ബാങ്കിന്റെ താണ ശാഖയിലാണ് കൊച്ചിയില്‍നിന്നെത്തിയ ഇ.ഡി. ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്.
കണ്ണൂര്‍ സഹകരണ ബാങ്കിലെ ചില ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കുന്നുണ്ടെന്ന് ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്.
Discussion about this post