കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ നടത്തിയ പരിശോധനയിൽ , ദുബായ് നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 1.5 കിലോ ഗ്രാം സ്വർണം പിടികൂടി.
യാത്രക്കാരനെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ ധരിച്ചിരുന്ന ഷൂവിൻ്റെ ഉൾവശത്തുള്ള സോളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1649 ഗ്രാം സ്വർണ്ണമിശ്രിതം കണ്ടെത്തിയത്. ഈ സ്വർണ്ണത്തിൽ നിന്നും 24 ക്യാരറ്റ് ഉള്ള 1473 ഗ്രാം സ്വർണ്ണം വേർതിരിച്ചു കിട്ടി. ഇതിനു വിപണിയിൽ 93 ലക്ഷം രൂപ മൂല്യം ഉണ്ട്.
ഡി ആർ ഐ യുമായി ചേർന്നു നടത്തിയ മറ്റൊരു പരിശോധനയിൽ സ്വർണ്ണക്കടത്തിന്റെ മറ്റൊരു വഴി കൂടി കസ്റ്റംസ് കണ്ടെത്തി. ഇമിഗ്രേഷൻ ഭാഗത്ത് ഉള്ള ശുചിമുറിയിലെ ടോയ്ലറ്റ്ന്റെ ഫ്ലഷ് നോബിന്റ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 1774 ഗ്രാം തൂക്കം വരുന്ന 4 പാക്കറ്റ് സ്വർണ മിശ്രിതം
കസ്റ്റംസ് കണ്ടെത്തി. ഈ മിശ്രിതത്തിൽ നിന്നും 1533 ഗ്രാം തൂക്കം വരുന്ന 24ക്യാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. ഇതിന്റെ വിപണി മൂല്യം 96.27 ലക്ഷം രൂപ വരും. ഈ കേസുകളിൽ തുടരന്വേഷണം നടന്നു വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.ആകെ പിടിച്ചെടുത്ത 24 ക്യാരറ്റിൽ ഉള്ള 3.06 കിലോഗ്രാം സ്വർണ്ണത്തിന്റെ വിപണി മൂല്യം 1.89 കോടി രൂപ വരും.
Discussion about this post