ഹരിയാന: വരാന്നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്. ഹരിയാനയിലെ എല്ലാ സീറ്റുകളിലും സ്വന്തം ശക്തിയില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് കെജ്രിവാള് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒക്ടോബറിലിൽ നടക്കാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പ് ജനങ്ങളുടെ കൈയിലാണെന്നും. ഹരിയാനയില്‍ എഎപി സര്‍ക്കാറിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഎപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ലോക്സഭാ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു, ഞങ്ങള്‍ എങ്ങനെയാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചതെന്ന് നിങ്ങള്‍ക്കറിയാം. പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുമായി ധാരണയുണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 90 സീറ്റുകളിലും ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post