ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
രാവിലെ 11ന് ആദ്യ കേസായി പരിഗണിക്കാനാണ് സാധ്യത. മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി ശ്രീദേവിയാണ് കേസിൽ വിധി പറയുക.
ആദ്യഘട്ട കുറ്റപത്രത്തിലെ 15 പ്രതികളും കുറ്റക്കാരാണെന്നും ഇവർക്കെതിരെ കൊലപാത കുറ്റം നിലനിൽക്കുമെന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേരള പോലീസിന്റെ അടുത്തകാലത്തെ അന്വേഷണങ്ങളിൽ ഗൂഢാലോചന നടത്തിയവർ ഉൾപ്പെടെ മുഴുവൻ പ്രതികൾക്കെതിരെ കൊലപാതക്കുറ്റം നിലനിൽക്കുന്ന അപൂർവ്വ കേസാണിത്
കോടതി പരിസരം ശക്തമായ പോലീസ് സംരക്ഷണത്തിലാണ് . ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷ.
അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രൺജീത് ശ്രീനിവാസനെ 2021 ഡിസംബർ 19ന് രാവിലെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്
Discussion about this post