തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സുരക്ഷ സംബന്ധിച്ച് ഇന്ന് അവലോകനയോഗം ചേരും.
സെക്യൂരിറ്റി ചുമതലയുള്ള ഐജിയും സിആർപിഎഫ് പ്രതിനിധിയും ഗവർണറുടെ എഡിസിയും അവലോകന യോഗത്തിൽ പങ്കെടുക്കും
രാജ്ഭവനും, ഗവർണർക്കും സുരക്ഷ നൽകി കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇനി കേരള പോലീസും, സിആർപിഎഫും ചേർന്നായിരിക്കും ഗവർണർക്ക് സുരക്ഷ ഒരുക്കുക. കഴിഞ്ഞദിവസം നിലമേലിൽ എസ്എഫ്ഐയുടെ പ്രതിഷേധത്തെ തുടർന്ന് ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി കസേരയിട്ടിരുന്ന് പ്രതിഷേധിച്ചിരുന്നു .എസ്എഫ്ഐയുടെ പ്രതിഷേധത്തെ നേരിടാൻ പോലീസ് കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് കേന്ദ്രസർക്കാർ സുരക്ഷ നൽകാൻ ഉത്തരവിറക്കിയത്. സുരക്ഷ കർശനമാക്കുന്നതോടെ പ്രതിഷേധം നടത്തുന്ന എസ്എഫ്ഐയും വെട്ടിലായിട്ടുണ്ട് .അക്രമകാരികളെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കാനുള്ള അധികാരം സിആർപിഎഫിനുണ്ട്. തുടർ നടപടികളാണ് സംസ്ഥാന പോലീസ്ചെയ്യേണ്ടത്
Discussion about this post