ന്യൂഡെല്‍ഹി: സൊമാലിയന്‍ കടല്‍കൊള്ളക്കാരില്‍ നിന്നും പാകിസ്താനി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. സൊമാലിയയുടെ കിഴക്കൻ തീരത്ത് നിന്ന് കപ്പൽ കയറുകയായിരുന്ന അൽ നമീമി പാകിസ്ഥാൻ പൗരന്മാരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ 36 മണിക്കൂറിനിടെ ഇന്ത്യൻ നാവികസേന നടത്തുന്ന രണ്ടാമത്തെ രക്ഷാപ്രവർത്തനമാണിത്.
കൊച്ചി തീരത്ത് നിന്ന് 800 മൈൽ അകലെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലായ അൽ നെമിയ
പ്രധാന ദൗത്യത്തിന്റെ ഭാഗമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ബോട്ട് ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍തന്നെ ഇന്ത്യന്‍ നാവികസേനാ കപ്പല്‍ സ്ഥലത്തെത്തി. അല്‍-നഈമിയെ വളഞ്ഞ് കടല്‍ക്കൊള്ളക്കാരുമായി നാവിക സേനാംഗങ്ങള്‍ സംസാരിച്ചു.
ഇന്നലെ സോമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലും കടൽക്കൊള്ള വിരുദ്ധ ഓപ്പറേഷനിൽ, 17 ജീവനക്കാരുണ്ടായിരുന്ന ഇറാനിയൻ പതാകയുള്ള മറ്റൊരു മത്സ്യബന്ധന കപ്പലായ എഫ്‌വി ഇമാനെ സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന രക്ഷിച്ചിരുന്നു. സൊമാലിയയുടെ കിഴക്കന്‍ തീരത്തും ഏദന്‍ കടലിടുക്കിലും കപ്പലുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും സുരക്ഷനല്‍കുന്നതിനായി പട്രോളിങിന് ഇന്ത്യ നിയോഗിച്ചിട്ടുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് സുമിത്ര.

