ടൈപ്പ് ചെയ്യാന്‍ മടി ഉള്ള ആളാണോ നിങ്ങൾ?, എങ്കിൽ ഇതാ പരിഹാരവുമായി ഗൂഗിൾ
ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്ക് പുതിയ ഫീച്ചറുമായി ഗൂഗിൾ. ശബ്ദം ഉപയോഗിച്ച് ജിമെയിൽ സന്ദേശങ്ങൾ എഴുതാനാവുന്ന പുതിയ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ജിമെയിൽ. എ ഐ അധിഷ്ഠിത ‘ഹെൽപ് മി റൈറ്റ്’ ഫീച്ചറാണ് അതിനായി ഒരുക്കുന്നത്. ഈ സംവിധാനം വഴി ഉപഭോക്താക്കൾക്ക് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇമെയിൽ സന്ദേശങ്ങൾ റെഡിയാക്കാനാകും. ദി എസ്പി ആന്‍ഡ്രോയിഡ് വെബ്സൈറ്റില്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ഇതിലൂടെ ഉയോക്താവിന് വേഗത്തിലും എളുപ്പത്തിലും ഇമെയിൽ തയ്യാറാക്കാം. നല്ല നിലയിൽ ഇമെയിലുകൾ എഴുതാൻ പ്രയാസം നേരിടുന്നവർക്ക്, ഹെൽപ്പ് മി റൈറ്റ് വലിയ സഹായമാകും. ഫോളോ- അപ്പ് ഇമെയിലുകൾ, ജോലി അപേക്ഷകൾക്കുള്ള കവർ ലെറ്ററുകൾ, മീറ്റിംഗ് ഷെഡ്യൂൾ, നന്ദി അറിയിക്കൽ തുടങ്ങി വിവിധ കാര്യങ്ങളിൽ കാര്യക്ഷമമായ ഇമെയിൽ സൃഷ്ടിക്കാൻ ഉപയോക്താക്കളെ ഇത് സഹായിക്കും. ജിമെയിലിന്റെ സ്‌മാർട്ട് മറുപടി, സ്‌മാർട്ട് കമ്പോസ് ഫീച്ചറുകൾ എന്നിവയുടെ ഒരു വിപുലീകരണമായാണ് പുതിയ സംവിധാനം.
ഇതിനോടകം ഗൂഗിള്‍ കീ ബോര്‍ഡിൽ മൈക്ക് ശബ്ദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സംവിധാനമുണ്ട്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഗൂഗിള്‍ കീബോര്‍ഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാനാകും എന്നതാണ് പ്രത്യേകത. മെയില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ വോയ്സ് ടൈപ്പിങ് ഇന്റര്‍ഫെയ്സ് ഓട്ടോമാറ്റിക് ആയി തുറന്ന് വരും. വലിയ മൈക്ക് ബട്ടണ്‍ അതില്‍ തന്നെ കാണാൻ സാധിക്കും. റെക്കോര്‍ഡിങ് ഇന്റര്‍ഫെയ്സ് ക്ലോസ് ചെയ്താല്‍ ‘ഡ്രാഫ്റ്റ് ഇമെയില്‍ വിത്ത് വോയ്സ്’ എന്ന ഓപ്ഷന്‍ കാണാം. ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ ‘ക്രിയേറ്റ്’ ബട്ടന്‍ ടാപ്പ് ചെയ്യുന്നതോടെ മെയിൽ തയ്യാറാവും. നിലവില്‍ എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ഗൂഗിള്‍ ലഭ്യമാക്കുമോ എന്നതില്‍ വ്യക്തതയില്ല.
Discussion about this post