പാലക്കാട്:പാലക്കാട് കോട്ടായിയില്‍ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണമാരംഭിച്ചു.
Discussion about this post