പൂര്‍ണിയയിലെ മഹാറാലിയെ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും; ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. പൂര്‍ണിയയില്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആര്‍ജെഡി നേതാവ് തേജ്വസി യാദവ് അടക്കം യാത്രയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലാലു പ്രസാദിനൊപ്പം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും നേരത്തെ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ നിതീഷ് കുമാർ എൻഡിഐയിലേക്ക് ചേക്കേറിയതോടെ, നിലവിൽ റാലിയിൽ ആർജെഡി സ്ഥാപകനും മകനുമായ തേജസ്വി പ്രസാദ് യാദവ് മാത്രമാണ് പങ്കെടുക്കുന്നത്. അതിനിടെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിലേക്കുള്ള പെട്ടെന്നുള്ള തിരിച്ചുവരവ് പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് നല്ല ആശ്വാസമാണെന്നും പല നേതാക്കളും ഇപ്പോൾ ആശ്വാസത്തിൻ്റെ നെടുവീർപ്പിലാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. “ഇത് ഇന്ത്യൻ സഖ്യത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ല, ഇത് നിതീഷ് കുമാറിൻ്റെ സ്വഭാവമായെ കാണുവെന്നും. അത് ‘ആയാ റാം, ഗയാ റാം’ അല്ല, ‘ആയാ കുമാർ, ഗയാ കുമാർ’ ആണെന്നുമാണ് ജയറാം പറഞ്ഞത്.
ന്യായ് യാത്ര കടന്നുപോയ വടക്കന്‍ ബംഗാളില്‍ മമത സന്ദര്‍ശനത്തിന് എത്തിയിട്ടും യാത്രയുടെ ഭാഗമാവാത്തത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. ബംഗാളില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ ന്യായ് യാത്രയില്‍ പങ്കെടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിച്ചിരുന്നില്ല. യാത്ര നാളെ വീണ്ടും പശ്ചിമ ബംഗാളില്‍ പ്രവേശിക്കും.
Discussion about this post