കാലിഫോര്‍ണിയ: മനുഷ്യന്റെ തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലാണ് കമ്പനി. രോഗിയിൽ ബ്രെയിൻ-ചിപ്പ് സ്ഥാപിച്ചെന്നും ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇലോൺ മസ്ക് വ്യക്തമാക്കി. പ്രാഥമിക ടെസ്റ്റുകളില്‍ നിന്ന് ചീപ്പ് പ്രവര്‍ത്തിച്ച് തുടങ്ങിയതായി ന്യൂറലിങ്ക് അറിയിച്ചു. ഇത് ന്യൂറ ലിങ്കിനും അതുപോലെ മസ്‌കിന്റെ മൂല്യം ഉയരാന്‍ സഹായിക്കും.
അഞ്ച് നാണയങ്ങള്‍ ഘടിപ്പിച്ചു വെച്ചതുപോലുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം. ഇത് തലച്ചോറിനകത്ത് സര്‍ജറിയിലൂടെ സ്ഥാപിക്കും. ഇതുവഴിയാണ് കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാകുന്നത്. ഇതില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന ലോമയ വയറുകളുണ്ടാവും. ഇത് ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളെ ആവശ്യാനുസരം നിയന്ത്രിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂറലിങ്ക്.
അതേസമയം ന്യൂറോലിങ്കിന്റെ ആദ്യത്തെ ഉല്‍പ്പന്നത്തെ ടെലിപതിയെന്നാണ് വിളിക്കുകയെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. മസ്തിഷ്‌കത്തിന് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇവ ഗുണം ചെയ്യും. കാരണം ശരീരത്തിന്റെ തളര്‍ച്ച മൂലം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് തലച്ചോറിന്റെ നിര്‍ദേശം സ്വീകരിക്കുന്ന ഉപകരണത്തിലൂടെ അത് സാധിക്കും. ഇത് വഴി പക്ഷാഘാതം, അന്ധത അടക്കമുള്ള ഗുരുതരമായ അവസ്ഥകളെ നേരിടാന്‍ ബ്രെയിന്‍ ചിപ്പിന് സഹായിക്കും. നിങ്ങളുടെ ചിന്തയിലൂടെ ഫോണോ കമ്പ്യൂട്ടറോ നിയന്ത്രിക്കാനുമാകുമെന്നും ഇലോൺ പറഞ്ഞു. കാലിന്റെ ചലനം നഷ്ടപ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ബ്രെയിന്‍ ഇംപ്ലാന്റ് ലഭിക്കുക.
2016 ൽ മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. യുഎസ്സ് അധികൃതര്‍ മസ്‌കിന്റെ ബ്രെയിന്‍ ചിപ്പ് സ്റ്റാര്‍ട്ടപ്പിന് അനുമതി നല്‍കിയിരുന്നു. നേരത്തെ അമേരിക്കന്‍ ഫുഡ ആന്‍ഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷനും ഒരു വര്ഷത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നും അറയിച്ചിരുന്നു. ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു.
Discussion about this post