ചണ്ഡിഗഢ്: മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും അടിതെറ്റി ‘ഇന്ത്യ’ സഖ്യം. ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കര്‍ 16 വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.എ.പിയുടെ കുല്‍ദീപ് കുമാറിന് 12 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസും എ.എ.പിയും കൈകോര്‍ത്ത് സഖ്യമായി മത്സരിച്ചിട്ടും മേയര്‍ സ്ഥാനം കൈവിട്ടത് ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായി. ഇന്ത്യ ബ്ലോക്കും ബിജെപിയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഇത് എന്നതും ശ്രദ്ധയമാണ്.
എക്‌സ് ഒഫീഷ്യോ അംഗം കിരൺ ഖേർ എംപിയുടെ വോട്ടുൾപ്പെടെ ആകെ പോൾ ചെയ്ത 36 വോട്ടുകളാണ്. ഇതിൽ മനോജ് സോങ്കർ 16 വോട്ടുകൾ നേടിയപ്പോൾ, ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് സിങ് 12 വോട്ടുകളാണ് നേടിയത്. 8 വോട്ടുകൾ അസാധുവായി. 35 അംഗ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ 8 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിൽ എഎപി-കോൺഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. വരണാധികാരിയുടെ നടപടിക്കെതിരെ പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയെ സമീപിക്കുമെന്ന് എ.എ.പി. അറിയിച്ചു.
Discussion about this post