തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ 7 ലക്ഷം രൂപ ചിലവാക്കി കര്‍ട്ടൻ സ്ഥാപിക്കുന്നതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നിയമസഭയിൽ വാക്പോര്. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപിഎം അംഗം കെ ബാബു എംഎൽഎ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും നീന്തൽ കുളങ്ങൾ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു. അതേസമയം സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്ത പ്രമേയചർച്ചക്ക് നടക്കുകയാണ്. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാണ്ടിയാണ് റോജി എം ജോൺ അടിയന്തര പ്രമേയം നൽകിയത്. ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാരാണെന്ന റോജി വിമർശിച്ചു.
Discussion about this post