ജോർജിയ: അറ്റ്ലാൻ്റയിൽ 25 കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്. ക്രൂരമായ സംഭവത്തിൽ കടുത്ത വേദനയുണ്ടെന്ന് കോൺസുലേറ്റ് പറഞ്ഞു, വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറ്റ്ലാൻ്റ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ജോർജിയയിലെ ഒരു കടയിൽ വച്ചാണ് വിവേക് സൈനിയെ ജൂലിയൻ ഫോക്ക്നർ എന്നയാൾ മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് 50-ഓളം തവണ സൈനിയുടെ തലയിൽ നിഷ്‌കരുണം അടിക്കുന്നതാണ് ഭയാനകമായ സംഭവം കടയിലെ ക്യാമറയിലാണ് പതിഞ്ഞത്. മുമ്പ് കഴിഞ്ഞ രണ്ട് ദിവസമായി സൈനി ഇയാളെ സഹായിച്ചിരുന്നതായും അധികൃതർ പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ ചേതോവികാരമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസിന്റെ പറഞ്ഞു. യുഎസ് അധികൃതർ പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസ് അന്വേഷിക്കുകയും ചെയ്തതായി അറ്റ്ലാൻ്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ പോസ്റ്റ് ചെയ്യ്തു.
Discussion about this post