കോഴിക്കോട്: കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്തു. കോഴിക്കോട് പയിമ്ബ്രയിലാണ് സംഭവം. മുക്കം അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ ചെലവിനെ തുടർന്ന് ഷിന്‍ജു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ഷിന്‍ജു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണു ഷിംജുവിനെ താമസിക്കുന്ന വാടകവീടിനു സമീപത്തെ മാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുപരിസരത്ത് എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടിനകത്ത് കട്ടിലില്‍ മരിച്ചനിലയില്‍ ശാന്തയെയും കണ്ടെത്തി. ഷിന്‍ജുവിന്റെ ആത്മഹത്യക്കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തു. ശാന്തയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം.
പക്ഷാഘാതത്തെ തുടർന്ന് നാല് വര്‍ഷത്തോളമായി കിടപ്പിലാണ് ശാന്ത. അച്ഛന് അപ്പുകുട്ടി മകളുടെ വീട്ടില്‍ പോയദിവസമാണ് ഈ സംഭവം നടന്നത്. പുതിയ വീടിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം.
Discussion about this post