കോഴിക്കോട്: കുഴഞ്ഞ് വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഛര്‍ദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞു വീണത്. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും മകൾ ഇവയാണ് മരിച്ചത്.
ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post